Loading ...

Home youth

ഗാര്‍ഡന്‍ റീച്ച്‌ ഷിപ്പ് ബില്‍ഡേഴ്‌സില്‍ 232 അവസരം

കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡന്‍ റീച്ച്‌ ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയര്‍ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി 232 ഒഴിവ്. ട്രേഡ് അപ്രന്റിസ്, ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യന്‍ അപ്രന്റിസ് വിഭാഗത്തിലും എച്ച്‌. ആര്‍. ട്രെയിനി വിഭാഗത്തിലുമാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.

ട്രേഡ് അപ്രന്റിസ്

എക്‌സ്-ഐ.ടി.ഐ. - 140

ഒഴിവുള്ള ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്), ഇലക്‌ട്രീഷ്യന്‍, മെഷീനിസ്റ്റ്, പൈപ് ഫിറ്റര്‍, കാര്‍പെന്റര്‍, ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, ഇലക്‌ട്രോണിക് മെക്കാനിക്, പെയിന്റര്‍, മെക്കാനിക് (ഡീസല്‍), ഫിറ്റര്‍ (സ്ട്രക്ചറല്‍) സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്.

യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ്.

പ്രായപരിധി: 14-25 വയസ്സ്.

ട്രേഡ് അപ്രന്റിസ് (ഫ്രെഷര്‍)-40

ഒഴിവുള്ള ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്), ഇലക്‌ട്രീഷ്യന്‍, പൈപ് ഫിറ്റര്‍, മെഷീനിസ്റ്റ്.

യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ്.

പ്രായപരിധി: 14-20 വയസ്സ്.

ടെക്നീഷ്യന്‍ അപ്രന്റിസ്-30

ഒഴിവുള്ള വിഷയങ്ങള്‍: മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, സിവില്‍

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ എന്‍ജിനീയറിങ്.

പ്രായപരിധി: 14 മുതല്‍ 26 വയസ്സുവരെ.

ഗ്രാജ്വേറ്റ് അപ്രന്റിസ്

ഒഴിവുള്ള വിഷയങ്ങള്‍: മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സിവില്‍.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം. ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

പ്രായപരിധി: 14-26 വയസ്സ്.

എച്ച്‌.ആര്‍. ട്രെയിനി

യോഗ്യത: ഫുള്‍ ടൈം ബിരുദവും എം.ബി.എ.യും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്/ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റ്/പേഴ്സണല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/സോഷ്യല്‍ വര്‍ക്ക്/ലേബര്‍ വെല്‍ഫെയര്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ.

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി www.grse.in എന്ന വെബ്സൈറ്റ് കാണുക. അപ്രന്റിസ് അപേക്ഷകര്‍ അതത് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ചെയ്തിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച്‌ 21.

Related News