Loading ...

Home Kerala

ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബസുകളില്‍ അര്‍ധരാത്രി പരിശോധന

തൃ​ശൂ​ര്‍: കൊ​വി​ഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു വ​രു​ന്ന ബസുകളില്‍ വ്യാപക പരിശോധന. തൃ​ശൂ​ര്‍-പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണ്ണു​ത്തി​യി​ല്‍ ബസുകള്‍ ത​ട​ഞ്ഞാണ് അര്‍ധ​രാ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന നടത്തിയത്. ആ​രോ​ഗ്യ​വ​കു​പ്പും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും സം​യു​ക്ത​മാ​ട്ടായിരുന്നു പരിശോധന. അര്‍ധരാത്രി തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു.

ആ​കെ 30 ബ​സു​കളില്‍ നിന്നായി 768 യാ​ത്ര​ക്കാ​രെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ല്‍ ദോ​ഹ​യി​ല്‍ നി​ന്നും ബം​ഗ​ളു​രു​വി​ലെ​ത്തി അ​വി​ടെ നി​ന്നും ബ​സി​ല്‍ വ​ന്നി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ര്‍​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കാ​തെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ​ക​ളും യാ​ത്രി​ക​ര്‍​ക്ക് ന​ല്‍​കി.

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ
വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ വി​മാ​ന​മി​റ​ങ്ങി കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നു​ണ്ട്.

കു​വൈ​റ്റ് അടക്കമുള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു റോ​ഡ്-ട്രെ​യി​ന്‍ മാ​ര്‍​ഗം കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വെള്ളിയാഴ്ച രാ​ത്രി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. കെഎസ്‌ആര്‍ടിസി സര്‍വീസുകളിലും സ്വകാര്യ ബസുകളിലും പരിശോധന നടത്തി.

ഓ​രോ ബ​സി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡ് ക​യ​റി വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​രു​ണ്ടോ എ​ന്ന് ആ​രാ​യു​ക​യും ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ ശ​രീ​ര ഊ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച്‌ അ​സ്വ​ഭാ​വി​ക​ത​യു​ള്ള​വ​രെ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​ണ് ചെ​യ്ത​ത്.

ആ​രോ​ഗ്യ​വ​കു​പ്പ് സംഘത്തിന്‍റെ തലവന്‍ റെ​ജി വി. ​മാ​ത്യു, എംവിഐ ശ്രീ​നി​വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഷാ​ബി​ര്‍, രാ​മ​കൃ​ഷ്ണ​ന്‍, അ​ന്‍​വ​ര്‍ എ​ന്നി​വ​രാണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.

ആ​ക്‌ട്സി​ന്‍റെ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സു​ക​ളും ദേ​ശീ​യ​പാ​ത​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കാ​ന്‍ സ്ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Related News