Loading ...

Home Education

കൊറോണ: ഹരിയാനയിലും യുപിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടി, ദുരന്തമായി പ്രഖ്യാപിച്ച്‌ ഒഡീഷ

ലക്‌നൗ: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ സര്‍ക്കാറുകള്‍. മാര്‍ച്ച്‌ 22 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. നിലവില്‍ പതിനൊന്ന് പേര്‍ക്കാണ് യുപിയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച്‌ 31 വരെ അടച്ചിടാന്‍ ഹരിയാന സര്‍ക്കാറും തീരുമാനിച്ചു. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തെ ഒഡീഷ സര്‍ക്കാര്‍ വെള്ളിയാഴ്ച സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ ശാലകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 75 പേരാണ് രാജ്യത്തുടനീളം ചികിത്സയിലുള്ളത്. രാജ്യത്തെ ആദ്യ കൊറോണ മരണം വ്യാഴാഴ്ച കര്‍ണാടകയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് വിവിധ സംസ്ഥാന സര്‍ക്കാറുകള്‍.

Related News