Loading ...

Home Education

മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് മാര്‍ച്ച്‌ 20 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മൈനോറിറ്റി, എന്‍.ആര്‍.ഐ. ക്വാട്ട ഉള്‍പ്പെടെ ലഭ്യമായ എല്ലാ സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അപേക്ഷ ക്ഷണിച്ചു. www.cee.kerala.gov.in വഴി 20-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. നിലവില്‍ സര്‍വീസില്‍ തുടരുന്ന അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൗട്ടും അപ്ലോഡ് ചെയ്യുന്ന അനുബന്ധ രേഖകളും ബന്ധപ്പെട്ട വകുപ്പുമേധാവിക്ക് 20-ന് വൈകീട്ട് അഞ്ചിനുമുന്‍പ് അയച്ചുകൊടുക്കണം. യോഗ്യത: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച എം.ബി.ബി.എസ്. ബിരുദം. 2020 മാര്‍ച്ച്‌ 31-നോ അതിനുമുന്‍പോ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ നടത്തിയ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പി.ജി. അഭിമുഖീകരിച്ച്‌ കുറഞ്ഞ യോഗ്യതയായ 50 പെര്‍സന്റൈല്‍ നേടിയിരിക്കണം. എസ്.സി., എസ്.ടി., എസ്.ഇ. ബി.സി., എസ്.സി.- പി.ഡബ്‌ള്യു.ഡി., എസ്.ടി.-പി.ഡബ്‌ള്യു.ഡി., എസ്.ഇ.ബി.സി. -പി.ഡബ്‌ള്യു.ഡി. വിഭാഗക്കാര്‍ കുറഞ്ഞത് 40 പെര്‍സന്റൈല്‍ നേടിയാല്‍ മതിയാകും. ജനറല്‍ പി.ഡബ്‌ള്യു.ഡി.-45 പെര്‍സന്റൈല്‍. പ്രോസ്പെക്ടസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in പി.ജി. ഡെന്റല്‍ കേരളത്തിലെ പി.ജി. ഡെന്റല്‍ പ്രവേശനത്തിന് www.cee.kerala.gov.in വഴി 19-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. നീറ്റ് എം.ഡി.എസ്. യോഗ്യത നേടിയിരിക്കണം

Related News