Loading ...

Home Kerala

കോവിഡ്-19; റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി, പ്ര​വാ​സി​ക​ള്‍ ശ​ത്രു​ക്ക​ള​ല്ല: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. വി​ദേ​ശ​ത്തു​നി​ന്നു തി​രി​ച്ചു​വ​രു​ന്ന​വ​ര്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​നെ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്നും അറിയിച്ചു. നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ​ര്‍​ക്കാ​ര്‍ ശ​ത്രു​ക്ക​ളാ​യ​ല്ല കാ​ണു​ന്ന​ത്. തി​രി​ച്ചു​വ​രു​ന്ന​വ​ര്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ആ​രോ​ഗ്യ​വ​കു​പ്പി​നെ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്ക​ണം. കോ​വി​ഡ്-19​നെ മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഗൗ​ര​വം മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ള​ണം. വ​ള​രെ നേ​ര​ത്തേ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ത്ത​തു ഗു​ണ​ക​ര​മാ​യി- ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ല്‍ വി​ശ്ര​മി​ക്കാ​റാ​യി​ട്ടി​ല്ല. നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ക്കു​ന്ന​തി​ന് മ​ത​മേ​ല​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്ക് ന​ന്ദി​യു​ണ്ടെ​ന്നും കെ.​കെ. ശൈ​ല​ജ കൂ​ട്ടി​ച്ചേ​ര്‍​ത്തു.സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 14 പേ​ര്‍​ക്കാ​ണ് കോ​വി​ഡ്-19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 110 രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ്-19 രോ​ഗം പ​ട​ര്‍​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3313 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 3020 പേ​ര്‍ വീ​ടു​ക​ളി​ലും 293 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണു​ള്ള​ത്.

സം​ശ​യാ​സ്പ​ദ​മാ​യ​വ​രു​ടെ 1179 സാ​മ്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ല്‍ 889 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്. 213 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 രോ​ഗം ബാ​ധി​ച്ച 14 പേ​രാ​ണു​ള്ള​ത്. വ്യാ​ഴാ​ഴ്ച പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ വ​ന്നി​ട്ടി​ല്ല.കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ര​ണ്ടു​പേ​ര്‍ ഹൈ ​റി​സ്കി​ലു​ള്ള​വ​രാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


Related News