Loading ...

Home National

ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി; കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി. കോവിഡ് 19 പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ക്ക് ഇത്തവണ നിയന്ത്രണമുണ്ട്. സംഗമങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിറങ്ങളുടെ ഉത്സവമായ ഹോളിയില്‍ പരസ്പരം നിറങ്ങള്‍ പുരട്ടുമ്ബോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം. നൃത്തത്തിനും സംഗീതത്തിനും ഹോളിയില്‍ പ്രാധാന്യം ഉണ്ട് കര്‍ഷകരുടെ ഉത്സവമായി ആലോഷിച്ചിരുന്ന ഹോളി പിന്നീട് വിശ്വാസത്തിന്‍്റെ ഭാഗമായി മാറുകയായിരുന്നു.കോവിഡ് 19 വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കാമ്ബസുകളിലും വലിയ രീതിയില്‍ ഹോളി ആഘോഷം നടന്നില്ല. രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഹോളി ആഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Related News