Loading ...

Home Kerala

എ​മി​റേ​റ്റ്സ് ഇ​കെ -530: ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ടു​ക

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ ഒ​രു കു​ട്ടി​ക്കു കൂ​ടി കൊ​റോ​ണ (കോ​വി​ഡ്‌ 19) ബാ​ധ സ്‌​ഥി​രീ​ക​രി​ച്ച​തോ​ടെ മു​ന്‍​ക​രു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. കൊ​ച്ചി​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച കു​ട്ടി​യ്ക്കൊ​പ്പം വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഉ​ട​ന്‍ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദ്ദേ​ശി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ (മാര്‍ച്ച്‌ ഏഴ്) ഇ​റ്റ​ലി​യി​ല്‍​നി​ന്നും ദു​ബാ​യ് വ​ഴി മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ കു​ട്ടി​ക്കാ​ണ് പു​തി​യ​താ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​കെ-530 ദു​ബാ​യ് എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് കു​ടും​ബം നെ​ടു​ന്പാ​ശേ​രി​യി​ല്‍ എ​ത്തി​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

Related News