Loading ...

Home National

ഡല്‍ഹി കലാപത്തിന് ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. എന്നാലും ഭയം അവരെ വിട്ട് മാറിയിട്ടില്ല. സുരക്ഷ മുന്‍ നിര്‍ത്തി ഓരോ ഗലികളും വലിയ ഇരുമ്പ്  ഗേറ്റ് കൊണ്ട് അടക്കുകയാണ് പലരും. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ ഗലികളില്‍ ഇരുമ്പ് ഗേറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണ്. ഉയരം കുറഞ്ഞ പഴയ ഗേറ്റ് മാറ്റി പുതിയത് സ്ഥപതിക്കുന്നവരും ഉണ്ട്. ഇനിയൊരു ആക്രമണം കൂടി താങ്ങാനുള്ള ശേഷി à´ˆ ഗലികള്‍ക്കകത്ത് താമസിക്കുന്ന മനുഷ്യര്‍ക്ക് ഇല്ലെന്ന് അവര്‍ പറയുന്നു. അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ ഗലികള്‍ക്കകത്തേക്ക് പുറത്ത് നിന്ന് ആളുകള്‍ എത്തിയിരുന്നു. അവരാണ് സ്വത്ത് വകകള്‍ നശിപ്പിച്ചതും ആളുകളെ ആക്രമിച്ചതെന്നും ഇവിടുത്തുകാര്‍ ആരോപിക്കുന്നു. അത് മറികടക്കാനാണ് സ്വന്തം കയ്യില്‍ നിന്നും കാശുമുടക്കി ഗേറ്റുകള്‍ സ്ഥാപിക്കുന്നത്.


Related News