Loading ...

Home Kerala

കേരളത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ സംഘം

തിരുവനന്തപുരം: കേരളത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ സംഘം കേരളം സന്ദര്‍ശിക്കുന്നു. തെലുങ്കാന സര്‍ക്കാരിന്റെ 12 അംഗ സംഘംമാണ് കേരളത്തിലെത്തിയത്. സംഘം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചതെന്ന് സംഘത്തോട് വിശദീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസം കേരളത്തിലെ ആരോഗ്യ മേഖലയെ കൊറോണയുമായി ബന്ധപ്പെട്ട ബി.ബി.സി ചര്‍ച്ചയില്‍ പ്രകീര്‍ത്തിച്ചിരുന്നു.



Related News