Loading ...

Home Business

പ്രവാസി നിക്ഷേപം 100 ശതമാനമാക്കി ഉയര്‍ത്തി എയര്‍ ഇന്ത്യ

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരി വാങ്ങാം. കേന്ദ്ര മന്ത്രിസഭയാണ് ഇതിന് അംഗീകാരം നല്‍കിയത്. നിലവില്‍ 49 ശതമാനമായിരുന്നു എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. ഇതിന് മാറ്റം വരുത്താന്‍ വ്യോമയാനമന്ത്രാലയം ഡിപിഐഐടിയെ സമീപിക്കുകയായിരുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ ദിവസേന ഇരുപത് കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുമേഖലാ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യക്ക് 60,000 കോടി രൂപയിലധികം കടബാധ്യതയാണുള്ളത്. വായ്പ പലിശയിനത്തില്‍ മാത്രം പ്രതിമാസം 225 കോടി രൂപയാണ് എയര്‍ ഇന്ത്യ നല്‍കുന്നത്. ഈ സാഹചര്യത്തിലായിരുന്നു എയര്‍ ഇന്ത്യ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ച്ച്‌ 17 ആണ് എയര്‍ ഇന്ത്യക്ക് വില പറയാനുള്ള അവസാന തീയ്യതി. ജൂണ്‍ മാസത്തോടെയെങ്കിലും എയര്‍ ഇന്ത്യ വാങ്ങാന്‍ ആരെങ്കിലും തയ്യാറായില്ലെങ്കില്‍ വിമാനക്കമ്ബനി പൂട്ടേണ്ടിവരുമെന്നാണ് അഭ്യൂഹം. ഇന്‍ഡിഗോ, ഇത്തിഹാദ് എയര്‍വേയ്‌സ് എന്നിവ എയര്‍ ഇന്ത്യ വാങ്ങാന്‍ സന്നദ്ധത അറിയിച്ച്‌ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ട്.

Related News