Loading ...

Home youth

നോര്‍ത്തേണ്‍ കോള്‍ ഫീല്‍ഡ്സില്‍ തൊഴിലവസരം, മികച്ച ശമ്ബളം : അപേക്ഷ ക്ഷണിച്ചു

നോര്‍ത്തേണ്‍ കോള്‍ ഫീല്‍ഡ്സില്‍ തൊഴിലവസരം. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായുള്ള മൈനിങ് സിര്‍ദാര്‍, സര്‍വേയര്‍ (മൈനിങ്) തസ്തികകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 95 ഒഴിവുകളുണ്ട്. മൈനിങ് സിര്‍ദാര്‍ തസ്തികയില്‍ മെട്രിക്കുലേഷന്‍/ തത്തുല്യം, മൈനിങ് സിര്‍ദാര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്‌റ്റിങ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ മെട്രിക്കുലേഷന്‍/ തത്തുല്യം, ത്രിവല്‍സര മൈനിങ് എന്‍ജിനീയറിങ് ഡിപ്ലോമ, ഓവര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്‌റ്റിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. സര്‍വേയര്‍- മൈനിങ് തസ്തികയ്ക്കായി മെട്രിക്കുലേഷന്‍/ തത്തുല്യം അല്ലെങ്കില്‍ മൈനിങ്/ മൈന്‍ സര്‍വേയിങ്ങില്‍ ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ. സര്‍വേയര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മൈനിങ് സിര്‍ദാര്‍ തസ്തികയിലാണ്. 88 ഒഴിവുണ്ട്, സര്‍വേയര്‍- മൈനിങില്‍ 7 ഒഴിവ് മാത്രമാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : http://www.nclcil.in/ അവസാന തീയതി : മാര്‍ച്ച്‌ 24

Related News