Loading ...

Home Education

കൊറോണ വൈറസ്; യുഎഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു. കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. മാര്‍ച്ച്‌ എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. അവധി മുന്‍നിര്‍ത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഒരു മാസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. യുഎഇയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വാംന്യൂസിലൂടെ ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് നല്‍കിയത്. മുന്‍കരുതലിന്റെ ഭാഗമായി ക്ലാസ് മുറികള്‍, സ്‌കൂള്‍ ബസുകള്‍, സ്‌കൂള്‍ പരിസരം എന്നിവ അണുവിമുക്തമാക്കാനും വൃത്തിയാക്കാനും ഈ കാലയളവ് ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Related News