Loading ...

Home National

ഇന്ത്യയില്‍ പുതിയ യാത്രാ നിർദ്ദേശം നിലവില്‍ വന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലുള്ളവരുടെ വിസയും, ഇ വിസയും അടിയന്തിരമായി റദ്ദാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 3.3.2020 ന് മുന്‍പ് അനുവദിച്ച വിസകളാണ് സസ്പന്‍ഡ് ചെയ്തത്. അനുമതി ലഭിച്ച ശേഷം രാജ്യത്ത് പ്രവേശിക്കാത്തവരുടെ വിസയും സസ്പഡ് ചെയ്തിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ രാജ്യത്തേക്ക് പ്രവേശിക്കേണ്ടവര്‍ക്ക് പുതിയ വിസയ്ക്കായി അപേക്ഷിക്കാം എന്നും നിര്‍ദ്ദേശത്തിലുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ളവരുടെ വിസ ഇന്ത്യ നേരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരും. ചൈനയിലുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരേണ്ട സാഹചര്യം ഉണ്ടെങ്കില്‍ പുതിയ വിസയ്ക്ക് അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നയതന്ത്രജ്ഞര്‍, യുഎന്‍ പ്രതിനിധികള്‍, ഒസിഒ കാര്‍ഡ് ഉടമകള്‍, എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കില്ല. എന്നാല്‍ ഇവര്‍ വൈദ്യ പരിശോധനയക്ക് നിര്‍ബന്ധമായും വിധേയമാകണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ ഉണ്ട്.

Related News