Loading ...

Home Education

കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍

കൊച്ചി: കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ . നിയമസഭയിലാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് അറിയിച്ചത് . അതേസമയം ,കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ച ഹൈക്കോടതി വിധി നിയമം കൊണ്ടുവരുന്നതിന് തടസമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കോടതി കൊണ്ടുവന്ന നിരോധനത്തിനെതിരെ യുവ എംഎല്‍എമാരായ എം സ്വരാജും വിടി ബല്‍റാമുമാണ് ശ്രദ്ധ ക്ഷണിക്കല്‍ കൊണ്ടുവന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ബോധമില്ലാതായാല്‍ അരാഷ്ട്രീയ വാദികള്‍ ഉണ്ടാകുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാകാന്‍ ഉടന്‍ തന്നെ ബില്ല് കൊണ്ടുവരും . കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ നിയമോപദേശം തേടിയ ശേഷം സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Related News