Loading ...

Home youth

നിയുക്തി 2020 - ജോബ് ഫെസ്റ്റ് 7 ന്

എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2020 മാര്‍ച്ച്‌ ഏഴിന് കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മെഗാ ജോബ് ഫെസ്‌ററ് നടത്തും. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ.പ്രദീപ്കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. എം.കെ.രാഘവന്‍.എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവറാവു, കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി.ബാബുരാജ്, കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബൈജുഭായ്.ടി. പി എന്നിവര്‍ ആശംസകള്‍ നേരും. അറുപതോളം കമ്ബനികള്‍ പങ്കെടുക്കുന്ന ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യം.

Related News