Loading ...

Home Business

2019 ലെ വ്യവസായ സുരക്ഷിതത്വ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്ക് ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച്‌ നല്‍കുന്ന സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച്‌ ഉല്‍പാദന പ്രക്രിയയുടെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കുന്നത്. 500 പേരില്‍ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രോളിയം, പെട്രോകെമിക്കല്‍, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന വിഭാഗത്തില്‍ കൊച്ചി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് റിഫൈനറി അവാര്‍ഡിനര്‍ഹമായി. എന്‍ജിനിയറിംങ്, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് &സര്‍വ്വീസിംഗ്, ടെക്‌സ്‌റ്റൈല്‍സ് & കയര്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ നിന്നും കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡും, മറ്റുള്ളവ എന്ന വിഭാഗത്തില്‍ സെയിന്റ് ഗോബെയിന്‍ ഇന്ത്യ ലിമിറ്റഡും അവാര്‍ഡിനര്‍ഹരായി. 251 മുതല്‍ 500 വരെ തൊഴിലാളികളുള്ള വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രോകെമിക്കല്‍, ജനറല്‍ എന്‍ജിനിയറിംങ്, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് & സര്‍വ്വീസിംഗ് വിഭാഗത്തില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡിനാണ് അവാര്‍ഡ്. ഫുഡ് &ഫുഡ് ഐറ്റംസ് എന്ന വിഭാഗത്തില്‍ യുണൈറ്റഡ് ബ്രുവറീസ് ലിമിറ്റഡ്, റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍, ടെക്‌സ്‌റ്റൈല്‍സ് ഫാക്ടറികള്‍ എന്ന വിഭാഗത്തില്‍ എച്ച്‌എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, മറ്റുള്ള ഫാക്ടറികള്‍ എന്ന വിഭാഗത്തില്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ് ലിമിറ്റഡ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് (പി) ലിമിറ്റഡ് എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. 101 മുതല്‍ 250 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളില്‍ രാസവസ്തു, പെട്രോകെമിക്കല്‍, ജനറല്‍ എന്‍ജിനിയറിംങ്, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് & സര്‍വ്വീസിംഗ് വിഭാഗത്തില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്ക്കും ഫുഡ് & ഫുഡ് പ്രോഡക്‌ട്‌സ് എന്ന വിഭാഗത്തില്‍ ഏകെ നാച്ചുറല്‍ ഇന്‍ഗ്രീഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിനുമാണ് അവാര്‍ഡ്. റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍, ടെക്‌സ്‌റ്റൈല്‍സ്, പ്രിന്റിംഗ് ഫാക്ടറികള്‍ എന്ന വിഭാഗത്തില്‍ ട്രാവന്‍കൂര്‍ കോകോടഫ്റ്റ് (പി) ലിമിറ്റഡ്, മറ്റുള്ള ഫാക്ടറികള്‍ എന്ന വിഭാഗത്തില്‍ സുഡ് കെമീ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് ഡീസല്‍ പവര്‍ പ്രൊജെക്‌ട് എന്നിവയും അവാര്‍ഡിനര്‍ഹരായി.

Related News