Loading ...

Home Kerala

2 ലക്ഷം വീടുകള്‍ അതിലേറെ പുഞ്ചിരികള്‍

തിരുവനന്തപുരം:'ലൈഫി'ല്‍ പുതുജീവിതം തളിര്‍ക്കുമ്പോൾ  സര്‍ക്കാര്‍ ഒരുക്കുന്ന തണല്‍ തുല്യതയില്ലാത്തത്‌. പ്രളയവും കേന്ദ്രവിഹിതത്തിലെ കുറവും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ ലൈഫിനായി നല്‍കിയത്‌ 6551.23 കോടിരൂപ. ഇതില്‍ ഒന്നാംഘട്ടത്തിന്‌ 670 കോടിയും രണ്ടാംഘട്ടത്തിന്‌ 5851.23 കോടിയും മൂന്നാംഘട്ടത്തിനായി പ്രാഥമികമായി 30 കോടിരൂപയും ചെലവഴിച്ചു. ലൈഫ്‌ പിഎംഎവൈ പദ്ധതി റൂറലില്‍ കേന്ദ്രവിഹിതം വെറും 72,000 രൂപയാണെങ്കില്‍ സംസ്ഥാനവിഹിതം 3,28,000 രൂപയാണ്‌. ലൈഫ്‌ അര്‍ബനില്‍ ആകട്ടെ കേന്ദ്രവിഹിതം 1,50,000 രൂപയും സംസ്ഥാനവിഹിതം രണ്ടര ലക്ഷം രൂപയുമാണ്‌. കേന്ദ്ര അവഗണനയ്‌ക്കിടയിലും സംസ്ഥാനത്തിന്റെ à´ˆ വലിയ വിഹിതം ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്കാണ്‌ പ്രത്യാശയേകിയത്‌. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടപ്പാക്കിയിരുന്ന ഭവനപദ്ധതികള്‍ക്ക്‌ നല്‍കിയിരുന്ന തുക ഒന്നരലക്ഷംമുതല്‍ രണ്ട്‌ ലക്ഷംരൂപവരെയായിരുന്നു. ഇത്‌ ഒറ്റയടിക്ക്‌ നാലുലക്ഷം രൂപയായി ഉയര്‍ത്തി. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ 20 ശതമാനം പ്ലാന്‍ഫണ്ട്‌ ലൈഫിന്‌ മാറ്റിവയ്‌ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിന്‌ പുറമെ ഹഡ്‌കോയില്‍നിന്ന്‌ 3000 കോടിരൂപ വായ്‌പയ്‌ക്കും സര്‍ക്കാര്‍ ഗ്യാരന്റി നല്‍കി. ഇതിന്റെ പലിശയും സര്‍ക്കാരാകും അടയ്‌ക്കുക. ഭൂരഹിത ഭവന രഹിതര്‍ക്ക്‌ ഭൂമി വാങ്ങാന്‍ ആറു ലക്ഷംരൂപവരെ നല്‍കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഒന്നാംഘട്ടത്തില്‍ വിവിധ കാലങ്ങളില്‍ പാതിവഴിയില്‍ പണി നിലച്ച വീടുകളുടെ പൂര്‍ത്തീകരണമാണ്‌ നടന്നത്. ഇതിന്‌ മാത്രമായാണ്‌ 670 കോടിരൂപ ചെലവഴിച്ചത്‌.  രണ്ടാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക്‌ വീട്‌ നിര്‍മിക്കാനാണ്‌ 5851.23 കോടിരൂപ ചെലവഴിച്ചത്‌. ലൈഫ്‌ പിഎംഎവൈ റൂറലിന്‌ നല്‍കിയ 612.60 കോടിരൂപയും അര്‍ബണിന്‌ നല്‍കിയ 2263.63 കോടിരൂപയും ഇതില്‍പെടും. ഹഡ്‌കോ വായ്‌പയില്‍ 2000 കോടിരൂപ ഗ്രാമീണമേഖലയ്‌ക്കും 1000 കോടിരൂപ നഗരങ്ങള്‍ക്കുമാണ്‌ നല്‍കിയത്‌.





Related News