Loading ...

Home Kerala

ഇടുക്കി അണക്കെട്ടിന്‍റെ പരിസരപ്രദേശങ്ങളില്‍ നേരിയ ഭൂചലനം

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ പരിസരപ്രദേശങ്ങളില്‍ നേരിയ ഭൂചലനം. രാത്രി 10.15നും 10.25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്.റിക്ടര്‍ സ്കെയിലില്‍ രണ്ട് രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം കുളമാവ് ആണ്.ഭൂചലനത്തില്‍ ഡാം ടോപ്പ് മേഖലയിലെ ചില വീടുകള്‍ക്ക് നേരിയ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്.എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടവും കെഎസ്‌ഇബിയും വ്യക്തമാക്കുന്നത്.

Related News