Loading ...

Home National

അര്‍ഹതയുണ്ടെങ്കില്‍ കുറഞ്ഞ ചിലവില്‍ പോകാം;അറിഞ്ഞിരിക്കാം റെയില്‍വേ നൽകുന്ന ഇളവുകള്‍

ഏറ്റവും സൗകര്യപ്രദമായി എളുപ്പത്തില്‍ യാത്ര ചെയ്യുവാന്‍ മിക്കവരും ആശ്രിയിക്കുന്നത് ട്രെയിനാണ്. . കൃഷിക്കാര്‍, വിദ്യാര്‍ഥികള്‍., കലാകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, വീട്ടിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍, ഇന്ത്യയിലെത്തിയ വിദേശി വിദ്യാര്‍ഥികള്‍, ഗവേഷക വിദ്യാര്‍ഥികള്‍ തുടങ്ങിയ ആളുകള്‍ക്ക് ട്രെയിന്‍ യാത്രകളില്‍ 50 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ ലഭിക്കാറുണ്ട്.

ഭിന്നശേഷിയുള്ള യാത്രികര്‍ക്ക് 75 ശതമാനം വരെ ആനുകൂല്യം ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റില്‍ ലഭിക്കാറുണ്ട്. കാലിനും കൈയ്ക്കും വയ്യാതായി അംഗഭംഗം സംഭവിച്ചവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കാഴ്ച ശക്തിയില്ലാത്തവര്‍ എന്നിര്‍ക്ക് സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍, ഫസ്റ്റ് ക്ലാസ്, തേര്‍ഡ് എസി, എസി ചെയര്‍ കാര്‍ എന്നീ ടിക്കറ്റുകള്‍ക്ക് 75 ശതമാനവും ഫസ്റ്റ് എസി, സെക്കന്‍ഡ് എസി യാത്രയ്ക്ക് 50 ശതമാനവും രാജധാനി ശതാബ്ദി എക്സ്പ്രസുകളില്‍ കേര്‍ഡ് എസി, എസി ചെയര്‍ കാറിന് 25 ശതമാവനും മന്ത്ലി സീസണ്‍ ടിക്കറ്റ്, ക്വാര്‍ട്ടേര്‍ലി സീസണ്‍ ടിക്കറ്റ് എന്നിവയില്‍ 50 ശതമാനവും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. ഇവരോടൊപ്പം കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും ഈ ആനുകൂല്യങ്ങളെല്ലാം ലഭ്യമാകും.
ബധിരനും മൂകനുമായ ആള്‍ക്കും അവരോടൊപ്പം യാത്ര ചെയ്യുന്ന എസ്കോര്‍ട്ടിനും സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍, ഫസ്റ്റ് ക്ലാസ്, ടിക്കറ്റുകള്‍ക്കും മന്ത്ലി സീസണ്‍ ടിക്കറ്റ്, ക്വാര്‍ട്ടേര്‍ലി സീസണ്‍ ടിക്കറ്റിനും 50 ശതമാനം ഇളവ് ലഭിക്കും.

ചികിത്സയ്ക്കും ചെക്ക് അപ്പുകള്‍ക്കുമായി യാത്ര ചെയ്യേണ്ടി വരുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് റെയില്‍വേ ഇളവുകള്‍ നല്കുന്നുണ്ട്. സെക്കന്‍ഡ്, ഫസ്റ്റ് ക്ലാസ്, എസി ചെയര്‍ കാര്‍ ടിക്കറ്റുകളില്‍ 75 ശതമാനവും സ്ലീപ്പര്‍, തേര്‍ഡ് എസി ടിക്കറ്റുകളില്‍ 100 ശതമാനവും ഫസ്റ്റ് എസി, സെക്കന്‍ഡ് എസി ടിക്കറ്റുകളില്‍ 50 ശതമാനവും ഇളവ് ലഭിക്കും. കൂടാതെ എസ്കോര്‍ട് പോകുന്ന ആള്‍ക്ക് സ്ലീപ്പര്‍, തേര്‍ഡ് എസി എന്നിവയിലൊഴികെ രോഗിക്ക് ലഭിക്കുന്ന അതേ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്ക് എല്ലാ ക്ലാസുകളിലും 40 ശതമാനവും 58 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് എല്ലാ ക്ലാസുകളിലും 50 ശതമാനവും രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ഉള്‍പ്പെടെ ടിക്കറ്റ് ഇളവ് ലഭിക്കും.

പ്രസിഡന്‍റിന്‍റെ പോലീസ് മെഡല്‍ ലഭിച്ച 60 വയസ്സിനു മുകളിലുള്ളവര്‍, ഇന്ത്യന്‍ പോലീസ് അവാര്‍ഡ് ലഭിച്ചവര്‍ എന്നിവര്‍ക്കും ട്രെയിന്‍ ടിക്കറ്റില്‍ ഇളവിന് അര്‍ഹതയുണ്ട്. പുരുഷന്മാര്‍ക്ക് 50 ശതമാനവും സ്ത്രീകള്‍ക്ക് 60 ശതമാനവും രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ഉള്‍പ്പെടെ ടിക്കറ്റ് ഇളവ് ലഭിക്കും.പ്രധാന മന്ത്രിയുടെ ശ്രാം പുരസ്കാരം ലഭിച്ചവര്‍ക്ക് സെക്കന്‍ഡ് ക്ലാസിലും സ്ലീപ്പര്‍ ക്ലാസിലും 75 ശതമാനവും ദേശീയ അവാര്‍ഡ് ലഭിച്ച അധ്യാപകര്‍ക്ക് സ്ലീപ്പര്‍ ക്ലാസില്‍ 50 ശതമാനവും ധീരതയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സെക്കന്‍ഡ് ക്ലാസില്‍ 50 ശതമാനവും ടിക്കറ്റ് ഇളവ് ലഭിക്കും.യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്ക് ട്രെയിന്‍ യാത്രയില്‍ പ്രത്യേക ഇളവുകള്‍ ലഭിക്കും. ശ്രീലങ്കയില്‍ കൊല്ലപ്പെട്ട ഐ.പി.കെ.എഫ് ഭടന്മാരുടെ വിധവകള്‍, തീവ്രവാദി അക്രമങ്ങളില്‍ കൊല്ലപ്പെട്ട പോലീസ്, പാരാമിലിട്ടറി ആളുകളുടെ വിധവകള്‍, തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രതിരോധ സൈനികരുടെ വിധവകള്‍, ഓപ്പറേഷന്‍ വിജയ് ലെ രക്ത സാക്ഷികളുടെ വിധവകള്‍ എന്നിവര്‍ക്ക് സെക്കന്‍ഡ് ക്ലാസിലും സ്ലീപ്പര്‍ ക്ലാസിലും 75 ശതമാനവും ടിക്കറ്റ് ഇളവ് ലഭിക്കും.

ഇത് കൂടാതെ വാര്‍ഷിക കോണ്‍ഫറന്‍സുകളില്‍ സംബന്ധിക്കുന്നതിന് ഓള്‍ ഇന്ത്യാ ബോഡീസിലെ ഡെലിഗേറ്റുകള്‍, ബാംഗ്ലൂര്‍ സേവാ ദല്‍ പ്രവര്‍ത്തകര്‍ക്ക് ക്യാംപ്, മീറ്റിങ്ങ്, റാലി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കുന്നതിന്, സര്‍വ്വീസ് സിവില്‍ ഇന്‍റര്‍നാഷണലിലെ വോളണ്ടിയേഴ്സ്, പഠന യാത്രകള്‍ക്കു പോകുന്ന പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ആംബുലന്‍സ് ക്യാംപുകള്‍ക്കും മറ്റും പോകുന്നതിന് കൊല്‍ക്കത്ത സെന്‍റ് ജോണ്‍ ആംബുലന്‍സ് ബ്രിഗേഡ് ആന്‍ഡ് റിലീഫ് വെല്‍ഫെയര്‍ ആംബുലന്‍സ് കോര്‍പ്സിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് സെക്കന്‍ ക്ലാസ്, സ്ലീപ്പര്‍ എന്നിവയില്‍ 25 ശതമാനം ഇളവും ലഭ്യമാണ്.









Related News