Loading ...

Home Kerala

നിക്ഷേപകരെക്കുറിച്ച്‌ വിവരമില്ല: 7.32 ലക്ഷം അക്കൗണ്ടുകള്‍ കേന്ദ്ര ക്ഷേമനിധിയിലേയ്ക്ക്

കോഴിക്കോട്: സംസ്ഥാനത്തെ 5000-ത്തോളം പോസ്റ്റോഫീസുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ കേന്ദ്രക്ഷേമനിധിയിലേക്ക് മാറ്റും. 10 വര്‍ഷത്തിലേറെയായി ഇടപാടില്ലാത്തതും ഉടമസ്ഥരില്ലാത്തതുമായ നിക്ഷേപങ്ങളാണ് സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റുന്നത്. എല്ലാ പോസ്റ്റോഫീസുകളിലേക്കും അറിയിപ്പുകള്‍ കൈമാറി. രേഖകള്‍ നല്‍കിയാല്‍ ഇടപാടുകാര്‍ക്കോ അവരുടെ നോമിനികള്‍ക്കോ നിക്ഷേപത്തുക കൈമാറുമെന്നും അധികൃതര്‍ പറയുന്നു. വിവിധ സേവിങ്‌സ് പദ്ധതികളിലുള്ള 7,32,565 അക്കൗണ്ടുകളാണ് ക്ഷേമനിധിയില്‍പ്പെടുത്തുക. കിസാന്‍ വികാസ് പത്ര (കെ.വി.പി.), നാഷണല്‍ സേവിങ്‌സ് സ്‌കീം (എന്‍.എസ്.എസ്.), മാസനിക്ഷേപ പദ്ധതി (എം.ഐ.എസ്.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.), സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, സീനിയര്‍ സിറ്റിസണ്‍ സ്‌കീം (എസ്.സി.എസ്.), ടേം ഡെപ്പോസിറ്റ് (ടി.ഡി.), റെക്കറിങ് ഡെപ്പോസിറ്റ് (ആര്‍.ഡി.) കൂടാതെ പകുതിയില്‍ നിര്‍ത്തിയ എസ്.ബി., ടി.ഡി. അക്കൗണ്ടുകളും ഇതില്‍പ്പെടും. സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്കുമാറ്റുന്ന തുക മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്ക് വിനിയോഗിക്കും.

Related News