Loading ...

Home Education

കെഎഎസ് പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ച്‌ പി എസ് സി

പി എസ്‌ സി ശനിയാഴ്ച നടത്തിയ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്) പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പരാതി 5 ദിവസത്തിനകം ഉദ്യോഗാര്‍ഥിയുടെ വെബ്സൈറ്റിലെ പ്രൊഫൈല്‍ വഴി നല്‍കാം. പരാതികളെല്ലാം പരിശോധിച്ച ശേഷം അന്തിമ ഉത്തര സൂചിക പിന്നീടു പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ റാങ്ക് ഫയലിലുള്ള ചോദ്യങ്ങളില്‍ ചിലതു പരീക്ഷയില്‍ ഉള്‍പ്പെടുത്തിയെന്ന ആക്ഷേപം പിഎസ്‌സി അധികൃതര്‍ തള്ളി. മുന്‍കൂട്ടി പ്രസിദ്ധീകരിച്ച സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സമാന വിഷയങ്ങളെക്കുറിച്ചു ചോദ്യം വരാം. എന്നാല്‍ കെഎഎസ് പരീക്ഷയുടെ പ്രത്യേക ചോദ്യരീതി പോലും ആര്‍ക്കും മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നാണു പിഎസ്‍സി അധികൃതരുടെ വിലയിരുത്തല്‍.

Related News