Loading ...

Home Kerala

മാര്‍ച്ച്‌ 11 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരം തുടങ്ങാനുള്ള തീരുമാനം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ അറിയിച്ചു. ഫെബ്രുവരി 23 നുള്ളില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു .എന്നാല്‍ , പ്രശ്നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.

Related News