Loading ...

Home National

55 രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്​ മാര്‍ച്ച്‌​ 26ന്​

യൂഡല്‍ഹി: 2020 ഏപ്രിലില്‍ കലാവധി അവസാനിക്കുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​ മാര്‍ച്ച്‌​ 26 ന്​ നടത്തുമെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍. 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക.
വോ​ട്ടെണ്ണല്‍ അതേ ദിവസം നടക്കും. മഹാരാഷ്​ട്ര, ഒഡീഷ, പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ഛത്തീസ്​ഗഢ്​, ഹരിയാന, ഗുജറാത്ത്​, ഹിമാചല്‍പ്രദേശ്​, ഝാര്‍ഖണ്ഡ്​, മധ്യപ്രദേശ്​, മണിപൂര്‍, രാജസ്ഥാന്‍, മേഘാലയ, ആന്ധ്രാപ്രദേശ്​, തമിഴ്​നാട്​, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവധി തീരുന്ന സീറ്റുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. ഏപ്രില്‍ രണ്ടിന്​ കലാവധി അവസാനിക്കുന്ന മഹാരാഷ്​ട്രയിലെ ഏഴ്​ സീറ്റ്​, ഒഡീഷ -നാല്​, തമിഴ്​നാട്​-ആറ്, പശ്ചിമബംഗാള്‍ -അഞ്ച്​ എന്നിങ്ങനെയും ഏപ്രില്‍ ഒമ്പതിന്​ കാലാവധി തീരുന്ന ആന്ധ്രാപ്രദേശിലെ നാല് സീറ്റ്​, ​തെലങ്കാന -രണ്ട്​, അസം-മൂന്ന്​, ബിഹാര്‍ -അഞ്ച്​, ഛത്തീസ്​ഗഢ്-രണ്ട്, ഗുജറാത്ത്​-നാല്​, ഹരിയാന -രണ്ട്, ഹിമാചല്‍പ്രദേശ്-ഒന്ന്​, ഝാര്‍ഖണ്ഡ്​-രണ്ട്​, മധ്യപ്രദേശ്​ -മൂന്ന്​, മണിപൂര്‍-ഒന്ന്​, രാജസ്ഥാന്‍ -മൂന്ന്​ എന്നിങ്ങനെയും ഏപ്രില്‍ 12ന്​ കാലവധി തീരുന്ന മേഘാലയയിലെ ഒരു സീറ്റിലേക്കുമാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക.

Related News