Loading ...

Home Kerala

വഞ്ചി അപകടം; കോതമംഗലം രൂപതാംഗമായ യുവ വൈദികന്‍ മരിച്ചു

കോതമംഗലം: നേര്യമംഗലത്തിനു സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദികന്‍ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫില്‍ വിദ്യാര്‍ഥി മൂവാറ്റുപുഴ രണ്ടാര്‍ പടിഞ്ഞാട്ടുവയലില്‍ à´«à´¾.ജോണ്‍ (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ആവോലിച്ചാലിനു സമീപം പെരിയാറിലാണ് അപകടം. ആവോലിച്ചാല്‍ കടവില്‍നിന്ന് അല്‍പ്പദൂരം നീങ്ങിയപ്പോഴാണ്   തടികൊണ്ടുള്ള വഞ്ചി മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു വൈദികര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും  പരിശ്രമം വിഫലമായി. പുഴയില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു വഞ്ചി തുഴഞ്ഞത്തി അപകടത്തില്‍പ്പെട്ട മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും à´«à´¾. ജോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന ഇഞ്ചത്തൊട്ടി പള്ളി വികാരി ഫാ.ജയിംസ് ചൂരത്തൊട്ടി, മലയിഞ്ചി സെന്റ് തോമസ് പള്ളിവികാരി ഫാ. ആന്റണി മാളിയേക്കല്‍ എന്നിവരെ ധര്‍മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം കോതമംഗലം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. മൂവാറ്റുപുഴ രണ്ടാര്‍ പടിഞ്ഞാറ്റുവയലില്‍ പരേതനായ റിട്ട. പോലീസ് ഓഫീസര്‍ ജേക്കബ് റിട്ട. അധ്യാപിക റോസിലി ദമ്പതികളുടെ മകനാണ്. ഏക സഹോദരന്‍: സോബിന്‍.


Related News