Loading ...

Home National

ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം: പോ​ലീ​സു​കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു; പ​ത്തി​ട​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ഭ​ജ​ന്‍​പു​ര, മൗ​ജ്പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ര്‍​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ക​ല്ലേ​റി​ല്‍ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു.
ഹെ​ഡ്‌ കോ​ണ്‍​സ്റ്റ​ബി​ളാ​യ ര​ത്ത​ന്‍​ലാ​ലാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, വ​ട​ക്ക്കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ പ​ത്തി​ട​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വ​ള​രെ ദുഃ​ഖ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ന്ന​ക്കു​ന്ന​തെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ്ര​തി​ക​രി​ച്ചു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് സം​ഘ​ര്‍​ഷം വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​എ​എ​യെ പി​ന്തു​ണ​ച്ച്‌ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് ക​പി​ല്‍ മി​ശ്ര ന​ട​ത്തി​യ റാ​ലി​യാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റാ​ന്‍ കാ​ര​ണ​മാ​യ​ത്.

Related News