Loading ...

Home Business

രാജ്യത്തെ വാഹനവിപണിയില്‍ ഒന്നാം സ്ഥാനം ജാപ്പനീസ് ബ്രാന്‍ഡുകള്‍ക്ക്

രാജ്യത്തെ വാഹനവിപണിയില്‍ ജാപ്പനീസ് ബ്രാന്‍ഡുകള്‍ തന്നെ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജാപ്പനീസ് കമ്ബനികളുടെ പണി വിഹിതം 8.09 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ, അതായത് 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള ആദ്യ പത്ത് മാസങ്ങളിലെ കണക്കനുസരിച്ചാണ് ഈ വര്‍ദ്ധനവ്.
ഏറെക്കാലമായി മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട, നിസാന്‍ എന്നീ ജാപ്പനീസ് ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ à´ˆ നാല് വാഹന നിര്‍മാതാക്കളും ചേര്‍ന്ന് ആകെ 9,96,735 വാഹനങ്ങളാണ് വിറ്റത്. വിപണി വിഹിതം 51.12 ശതമാനം. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം, നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളില്‍ (2019 ഏപ്രില്‍-2020 ജനുവരി) ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ 14,09,614 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. അതായത് പാസഞ്ചര്‍ വാഹന വിപണിയില്‍ നേടിയത് 59.21 ശതമാനം വിഹിതം. അതേസമയം ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വിപണി വിഹിതം പകുതിയോളം കുറഞ്ഞെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 സാമ്പത്തിക വര്‍ഷവും നടപ്പു സാമ്പത്തിക വര്‍ഷവും തമ്മില്‍ താരതമ്യം ചെയ്യുമ്പോൾ  ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഫോഴ്‌സ് മോട്ടോഴ്‌സ് എന്നീ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് അവരുടെ വിപണി വിഹിതം പകുതിയോളം നഷ്ടപ്പെട്ടു. 2010 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കാര്‍ ബ്രാന്‍ഡുകള്‍ ആകെ 4,59,447 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ നേടിയ വിഹിതം 23.56 ശതമാനം. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് 2,93,704 വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. വിപണി വിഹിതം 12.34 ശതമാനമായി കുത്തനെ ഇടിഞ്ഞു.








Related News