Loading ...

Home Kerala

റോ റോ ബോട്ടും ടൂറിസ്റ്റ് ബോട്ടും കൂട്ടിയിടിച്ച സംഭവം; ടൂറിസ്റ്റ് ബോട്ടിന് സ്‌റ്റോപ്പ് മെമ്മോ

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ റോ റോ ബോട്ടും ടൂറിസ്റ്റ് ബോട്ടും കൂട്ടിയിടിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ബോട്ടിന് സ്‌റ്റോപ്പ് മെമ്മോ. ബേ ഗിംഗ് ബോട്ടിനാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. അപകട സമയത്ത് ബോട്ട് ഓടിച്ചത് ലൈസെന്‍സില്ലാത്ത സ്രാങ്കാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന് ശേഷം ബോട്ട് നിര്‍ത്താതെ പോയത് ഗുരുതര വീഴ്ചയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. സര്‍വീസ് ചാലില്‍ കുറുകെവന്ന ബോട്ടില്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ റോ-റോ ജങ്കാര്‍ ഇടിക്കുകയായിരുന്നു. ജങ്കാറും ബോട്ടും ജെട്ടിയില്‍നിന്ന് പുറപ്പെട്ട് അധികദൂരം പിന്നിടുന്നതിനു മുന്‍പാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദസഞ്ചാരികളടക്കം ഇരുപത്തിയൊന്‍പതുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിനും ജങ്കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Related News