Loading ...

Home Business

സ്വര്‍ണ വില മുന്നോട്ട്

കൊച്ചി: സ്വര്‍ണ വില കുതിച്ചു കയറുകയാണ്. പവന് 200 രൂപ ഇന്നും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്.
31,480 രൂപയാണ് പവന്റെ  ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 3,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അഞ്ച് ദിവസത്തിനിടെ പവന് 1,080 രൂപയാണ് കൂടിയത്.

Related News