Loading ...

Home Education

കെഎഎസ് പരീക്ഷയ്ക്ക് തുടക്കമായി ; 1535 പരീക്ഷാകേന്ദ്രങ്ങള്‍, റാങ്ക്പട്ടിക നവംബര്‍ 1ന്

തിരുവനന്തപുരം:കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(കെഎഎസ) പരീക്ഷയ്ക്ക് തുടക്കമായി.ആദ്യ പേപ്പര്‍ രാവിലെ പത്തിന് ആരംഭിച്ചു. രണ്ടാം പേപ്പര്‍ പകല്‍ 1.30ന് ആരംഭിക്കും. സംസ്ഥാനത്തുടനീളം 1535 പരീക്ഷാകേന്ദ്രമാണുള്ളത്. 3,84,661 ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ഉദ്യോഗാര്‍ഥികള്‍ രാവിലെ 9.45ന് പരീക്ഷാകേന്ദ്രത്തിലെത്തി. രണ്ടാം പരീക്ഷയ്ക്ക് 1.15നാണ് ഹാളില്‍ കയറേണ്ടത്. പത്തിനും 1.30 നുമുള്ള ബെല്ലിനുശേഷം ആരെയും പ്രവേശിപ്പിക്കില്ല. പരീക്ഷാഹാളില്‍ അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, പേന എന്നിവ മാത്രമേ അനുവദിക്കൂ.

മൊബൈല്‍ ഫോണ്‍, വാച്ച്‌, പേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ക്ലോക്ക് റൂമില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.പ്രാഥമിക പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിച്ചേക്കും. നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് ജൂണിലോ ജൂലൈയിലോ വിവരണാത്മകരീതിയില്‍ മുഖ്യപരീക്ഷ നടത്തും. സെപ്തംബര്‍-, ഒക്ടോബര്‍ മാസങ്ങളില്‍ അഭിമുഖം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം. കഴിഞ്ഞവര്‍ഷം കേരളപ്പിറവിദിനത്തിലാണ് കെഎഎസ് പരീക്ഷയുടെ വിജ്ഞാപനം പിഎസ്സി പുറപ്പെടുവിച്ചത്.

Related News