Loading ...

Home Kerala

ബിബിസിയുടെ മികച്ച പൂന്തോട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടി മൂന്നാറിലെ റെയില്‍വേ ഗാര്‍ഡന്‍

മൂന്നാര്‍: കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കുന്ന മൂന്നാറിന്റെ കാഴ്ചകള്‍ എന്നും സഞ്ചാരികള്‍ക്ക് പ്രിയങ്കരങ്ങളാണ്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് 'ആറുകള്‍' ചേരുന്ന സ്ഥലം എന്ന വിശേഷണത്തില്‍ നിന്നാണ് മൂന്നാര്‍ എന്ന പേരുണ്ടായത്. ഈ പുഴകളുടെ സംഗമസ്ഥലത്ത് പൂക്കളുടെ നിറച്ചാര്‍ത്തുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന പൂന്തോട്ടത്തിന് ബിബിസിയുടെ അംഗീകാരം. കണ്ണന്‍ ദേവന്‍ കമ്ബനിയുടെ റീജിയണല്‍ ഓഫീസിനോടു ചേര്‍ന്നുള്ള ഉദ്യാനമാണ് ബിബിസിയുടെ ശ്രദ്ധ നേടിയത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 80 പൂന്തോട്ടങ്ങളുടെ പട്ടികയിലാണ് മൂന്നാറിലെ പൂന്തോട്ടവും ഉള്‍പ്പെട്ടത്. ലോകത്തിലുടനീളമുള്ള ഉദ്യാനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പരമ്ബരയായ 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഗാര്‍ഡന്‍' എന്ന പരിപാടിയിലാണ് മൂന്നാറിലെ പൂന്തോട്ടം ഇടംപിടിച്ചത്. മൂന്നാറിലെ തണുപ്പുകാലം അനുഭവിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കണ്ണിന് വര്‍ണാഭമാകുന്ന കാഴ്ചയാണ് ഈ ഉദ്യാനം ഒരുക്കുന്നത്. കെഡിഎച്ച്‌പി കമ്ബനി തന്നെയാണ് ഈ ഉദ്യാനം പരിപാലിക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച റെയില്‍സ്റ്റേഷന്‍ നിലനിന്ന ഭാഗത്തു നിര്‍മ്മിച്ചതു കാരണമാണ് റെയില്‍വേ ഗാര്‍ഡന്‍ എന്ന പേരു നിലനില്‍ക്കുന്നത്. 1924 ലെ വെള്ളപ്പൊക്കത്തില്‍ റെയില്‍വേ സ്റ്റേഷന്‍ തകര്‍ന്നെങ്കിലും പൂന്തോട്ടം അതിന്റെ ഓര്‍മയുണര്‍ത്തി ഇന്നും നിലനില്‍ക്കുന്നു.

Related News