Loading ...

Home youth

യുപിഎസ്‌സി വിജ്ഞാപനം: 53 ഒഴിവ്; അവസാനതീയതി ഫെബ്രുവരി 27

കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ 53 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 27. സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയര്‍ ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍, ലക്ചറര്‍, സ്പെഷലിസ്റ്റ് ഗ്രേഡ് 3, വെറ്ററിനറി സര്‍ജന്‍ അസിസ്റ്റന്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം. മിനിസ്ട്രി ഓഫ് മൈന്‍സ് വകുപ്പിനു കീഴില്‍ അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് തസ്തികയില്‍ മാത്രം 17 ഒഴിവുകളുണ്ട്. ലക്ഷദ്വീപ് യൂണിയന്‍ ടെറിറ്ററിക്കു കീഴില്‍ വെറ്ററിനറി സര്‍ജന്‍ അസിസ്റ്റന്റ് തസ്തികയില്‍ 9 ഒഴിവുകളിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി അപേക്ഷിക്കണം. www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Related News