Loading ...

Home Business

2020ല്‍ രാജ്യത്ത് വേതന വര്‍ധനവ് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കുമെന്ന് സര്‍വേ ഫലം

ഡൽഹി: രാജ്യത്തെ സ്വകാര്യ മേഖലയില്‍ 2020ല്‍ വേതന വര്‍ധനവ് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കുമെന്ന് സര്‍വേ ഫലം. റിയല്‍ എസ്റ്റേറ്റ്, ഗതാഗതം തുടങ്ങിയ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ ചെയ്യുന്ന മേഖലകളിലടക്കമുള്ള ജീവനക്കാര്‍ക്ക് വന്‍ തിരിച്ചടിയാകുന്ന വാര്‍ത്തയാണിത്.
വാഹന നിര്‍മ്മാണ രംഗത്താണ് ഏറ്റവും കുറവ് വേതന വര്‍ധനവ്. എന്നാല്‍ ഇ കൊമേഴ്സ് രംഗത്ത് മികച്ച വേതന വര്‍ധനവുണ്ടാവുമെന്നും സ്വകാര്യ സ്ഥാപനമായ പിഎല്‍സിയുടെ സര്‍വേ ചൂണ്ടിക്കാട്ടുന്നു. വാഹന നിര്‍മ്മാണ രംഗത്തെ വളര്‍ച്ച 10.1 ശതമാനത്തില്‍ നിന്ന് 8.3 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2019 ല്‍ ശരാശരി 9.3 ശതമാനം വേതന വര്‍ധനവാണ് കമ്ബനികള്‍ നല്‍കിയത്. 2020 ല്‍ ശരാശരി 9.1 ശതമാനം മാത്രമേ കമ്പനികള്‍ വേതന വര്‍ധനവ് നല്‍കൂ എന്നാണ് വിവരം. സര്‍വേയില്‍ പങ്കെടുത്ത അഞ്ച് കമ്പനികളില്‍ രണ്ട് പേര്‍ രണ്ടക്ക നിരക്കില്‍ വര്‍ധനവ് നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.



Related News