Loading ...

Home Kerala

പ്രായം തെളിയിക്കാന്‍ ആധാര്‍ പറ്റില്ല; സാമൂഹിക സുരക്ഷാ പെന്‍ഷന് അപേക്ഷിക്കാന്‍ ഈ രേഖകള്‍ ഉപയോഗിക്കാം

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകര്‍ക്ക് ആധാര്‍ വയസ്സ് തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍. ആധാര്‍ രേഖയ്ക്ക് പകരം റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രായം തെളിയിക്കാനുള്ള രേഖയായി അംഗീകരിക്കുമെന്നും അറിയിച്ചു. മറ്റ് രേഖകള്‍ ഇല്ലെങ്കില്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി നിര്‍ത്തിയാണ് ആധാര്‍ അവലംബിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആധാര്‍ വയസ്സുതെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാന്‍ പാടില്ലെന്ന് യുഐഎഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആധാര്‍ വയസ്സ് തെളിയിക്കാന്‍ ഉപയോഗിക്കാമെന്ന മുന്‍ ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയത്. അതേസമയം, മറ്റ് രേഖകളൊന്നുമില്ലാത്തവര്‍ വയസ്സ് തെളിയിക്കാന്‍ രേഖകളൊന്നും ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്താല്‍ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുകയും ഭാവിയില്‍ സര്‍ക്കാരില്‍ നിന്നും ഒരുവിധ ധനസഹായങ്ങള്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും ധനസെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Related News