Loading ...

Home Education

സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ പട്ടികയുടെ ആധികാരികത ഉറപ്പുവരുത്തല്‍ ഐടി മിഷനുകൾ നല്‍കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം

സംസ്ഥാനത്തെ സ്കൂളുകളില്‍ തലയെണ്ണലിനു ശേഷം വിദ്യാര്‍ഥികളുടെ പട്ടികയുടെ ആധികാരികത ഉറപ്പുവരുത്താന്‍ ഐടി മിഷനു നല്‍കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. വിദ്യാര്‍ഥികളുടേതായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആധാര്‍ നമ്പരുകളുമായി ഒത്തുനോക്കുന്നതിനാണിത്.ആധികാരികത ഉറപ്പുവരുത്താന്‍ ഐ.à´Ÿà´¿  മിഷന്‍ കൂടി വരുന്നതോടെ വിദ്യാര്‍ഥി പട്ടിക കൃത്യമാകുമെന്നതിനാല്‍ ഇതൊരു സ്ഥിരം സംവിധാനമാക്കുന്നതിനാണ് നിര്‍ദേശം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 1 മുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്ന 37.17 ലക്ഷം വിദ്യാര്‍ഥികളില്‍ 2.51 ലക്ഷം വിദ്യാര്‍ഥികളുടെ ആധാര്‍ വിശദാംശങ്ങളെക്കുറിച്ചു സംശയമുയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പരിശോധന കൂടി നടത്തുന്നതിന് വകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. അടുത്ത അധ്യയന വര്‍ഷം തുടങ്ങുമ്പോൾ  ഓരോ ക്ലാസിലും ജയിച്ചുവരുന്നവര്‍ക്ക് അടുത്ത ക്ലാസിലേക്കു പ്രവേശനനടപടികള്‍ക്കൊപ്പം ആധാര്‍ വെരിഫിക്കേഷന്‍ കൂടി നടത്തുവാനും തീരുമാനിച്ചു. ഇതോടെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കൂടുതല്‍ കണിശത വരുമെന്നും ഇടയ്ക്ക് മാറി വരുന്ന വിദ്യാര്‍ഥികളും ചേരുന്നതിനാല്‍ വിജയിച്ച്‌ പുതിയ ക്ലാസിലെത്തുന്നവരുടെ ആധാര്‍ പരിശോധന നിര്‍ബന്ധമാക്കാമെന്നുമാണു വകുപ്പിന്റെ തീരുമാനം. പത്താംക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ഥികളുടെ എണ്ണവും പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്ത വരുടെ എണ്ണത്തിലും ഉള്ള വലിയ വ്യത്യാസവും സ്കൂളുകളില്‍ നേരിട്ടെത്തി പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.



Related News