Loading ...

Home youth

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍, സീനിയര്‍ റെസിഡന്റ്‌സ് ഒഴിവുകള്‍

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ റെസിഡന്റുമാരുടെ 2020-21 വര്‍ഷക്കാലയളവില്‍ ഉണ്ടാവുന്ന ഒഴിവുകളിലേക്ക് എം ബി ബി എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളെയും, ജനറല്‍ മെഡിസിന്‍ സീനിയര്‍ റെസിഡന്റുമാരുടെ ഏതാനും ഒഴിവുകളിലേക്ക് മെഡിക്കല്‍ പി ജി ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ് സഹിതം ഇന്ന് (18.02.2020) രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാക്കേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു 0483 2765056 എന്ന ടെലിഫോണ്‍ നമ്പറിലോ, govtmcmanjeri@gmail.com എന്ന ഇ മെയില്‍ അഡ്രസ്സിലോ ബന്ധപ്പെടാം.

Related News