Loading ...

Home Education

സ്മാര്‍ട്ട് ഡയറ്റ് പദ്ധതിക്ക് മികച്ച പ്രതികരണം മലപ്പുറത്തെ 54 അങ്കണവാടികളില്‍ കൂടി നടപ്പാക്കും

മലപ്പുറം നഗരസഭയുടെ കീഴിലുള്ള 10 അങ്കണവാടികളില്‍ പരീക്ഷണാടി സ്ഥാനത്തില്‍ ആരംഭിച്ച സ്മാര്‍ട്ട് ഡയറ്റ് പദ്ധതിക്ക് മികച്ച പ്രതികരണം. 15 ദിവസം പിന്നിട്ട പദ്ധതിയുടെ അവലോകന യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. 15 ദിവസത്തെ പ്രവര്‍ത്തനത്തില്‍ അങ്കണവാടികളിലെ ഹാജര്‍ നിലവാരം ഉയര്‍ത്താനും കുട്ടികളിലെ ഭാരത്തില്‍ 100-400 ഗ്രാമിന്റെ വളര്‍ച്ച രേഖപ്പെടുത്താനും കഴിഞ്ഞു. അങ്കണവാടികളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കുന്നതിന് പദ്ധതി സഹായകമായിട്ടുണ്‍്. പദ്ധതിക്ക് രക്ഷിതാക്കള്‍ക്കളുടെ മികച്ച പിന്തുണയാണുള്ളത്. പദ്ധതിയുടെ മികച്ച പ്രതികരണത്തെ തുടര്‍ന്ന് മലപ്പുറം നഗരസഭയിലെ 54 അങ്കണവാടികളിലും പദ്ധതി വ്യാപിപ്പിക്കും.

Related News