Loading ...

Home Kerala

തൃശൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതം : വനം വകുപ്പ്

തൃശൂര്‍: തൃശൂര്‍ കൊറ്റമ്പത്തൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന വെളിപ്പെടുത്തലുമായി വനം വകുപ്പ്. വിഷയത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പടര്‍ന്ന തീ പൂര്‍ണമായും അണച്ചു.  തുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍ തീ പടരാതിരിക്കാന്‍ അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ്  ചെയ്യുന്നുണ്ട് മനുഷ്യ നിര്‍മിതമാണ് കാട്ടു തീ എന്ന് സ്ഥിരീകരിക്കയാണ് വനം വകുപ്പ്. ആരെങ്കിലും അറിഞ്ഞോ അറിയാതെയോ തീയിട്ടതാകാം. ഇക്കാര്യം വ്യക്തത വരുത്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. അത്യാവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാട്ടില്‍ തീ പൂര്‍ണമായും അണച്ചെങ്കിലും à´šà´¿à´² മറക്കുറ്റികളില്‍ നിന്നും തടി കഷ്ണങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട്. ഇത് അണക്കാന്‍ 20 à´…à´‚à´— സംഘത്തെ നിയോഗിച്ചിട്ടുണ്ട് . ഞായറാഴ്ച ഉച്ചയ്ക്ക് ആളിപ്പടര്‍ന്ന കാട്ടുതീ അണക്കുന്നതിനിടെയാണ് മൂന്ന് വനപാലകര്‍ വെന്തുമരിച്ചത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരന്‍ കൂടിയായ ട്രൈബല്‍ വാച്ചര്‍ കെ വി ദിവാകരന്‍, താല്‍ക്കാലിക ഫയര്‍ വാച്ചര്‍മാരായ എരുമപ്പെട്ടി സ്വദേശി എംകെ വേലായുധന്‍, കുമരനല്ലൂര്‍ സ്വദേശി വിഎ ശങ്കര്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്ക് പുറമെയാണ് à´ˆ വാഗ്ദാനം .കൂടാതെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട് .


Related News