Loading ...

Home National

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ; ട്രംപ് ഉദ്ഘാടനം ചെയ്യും

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ ഒരുങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഫിബ്രുവരി 24,25 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാനായെത്തുമ്പോഴാണ് ട്രംപ് സ്റ്റേഡിയം തുറന്നുകൊടുക്കുക എന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക.  ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശത്തനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2019ലെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഹൂസ്റ്റണില്‍ 50000 അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പങ്കെടുപ്പിച്ച്‌ ഹൗഡി മോദി പരിപാടി നടത്തിയത്. പരിപാടിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യണമെന്ന മോദിയുടെ പരാമര്‍ശം വിവാദമായിരുന്നു. ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നു.  ഇന്ത്യ-യു.എസ് ബന്ധത്തെ സന്ദര്‍ശനം കൂടുതല്‍ ശക്തമാക്കും. ഇന്ത്യന്‍ ജനതയും അമേരിക്കന്‍ ജനതയും തമ്മിലുള്ള സൗഹൃദം സന്ദര്‍ശനം കൂടുതല്‍ ദൃഢമാക്കുമെന്നും വൈറ്റ്ഹൗസ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ലോകം കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുന്നതിനിടെയാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക, പുതിയ ആയുധ കരാറില്‍ ഒപ്പുവെക്കുക തുടങ്ങിയ വന്‍ കരാറുകളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുക. മാത്രമല്ല, സാമ്ബത്തിക സഹകരണം ശക്തിപ്പെടുത്തുന്നിലും, ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചക്കും. വന്‍ ആയുധകരാറില്‍ ഒപ്പുവെക്കാനും സാധ്യതകളുണ്ട്. യുഎസില്‍ നിന്ന് 24 എംഎച്ച്‌ആര്‍, 60 ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങിയേക്കും. ഇന്ത്യക്ക് യുഎസ് പുതിയ സാങ്കേതിക വിദ്യകള്‍ ഘടിപ്പിച്ച ആയുധങ്ങള്‍ ഒരുപക്ഷേ നല്‍കാനും സാധ്യതകളുണ്ട്. യുദ്ധക്കപ്പലുകളടക്കം വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നാണ് വിവരം. യുഎസ് പ്രതിരോധ കമ്ബനിയായലോക്ക് ഹീഡ്മാര്‍ട്ടനില്‍ നിന്ന് ഇന്ത്യ 2.6 ബില്യണ്‍ ഡോളര്‍ വരുന്ന പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനും സാധ്യതയുണ്ട്. ഇക്കാര്യം à´šà´¿à´² ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


Related News