Loading ...

Home Education

എയ്​ഡഡ്​ സ്​കൂള്‍ നിയമനം; വ്യവസ്​ഥകള്‍ മാറ്റാന്‍ കെ.ഇ.ആര്‍ ഭേദഗതി

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ല്‍ ര​ണ്ടാ​മ​ത്തെ അ​ധ്യാ​പ​ക ത​സ്​​തി​ക സൃ​ഷ്​​ടി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ച്ച്‌​ സ​ര്‍​ക്കാ​ര്‍ കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ളി​ല്‍ (കെ.​ഇ.​ആ​ര്‍) ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും. ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ത്തി​​െന്‍റ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ഭേ​ദ​ഗ​തി. എ​യ്​​ഡ​ഡ്​ സ്​​കൂ​ള്‍ നി​യ​മ​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ന്‍ നി​യ​മ​ന അം​ഗീ​കാ​ര അ​ധി​കാ​രം വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ര്‍​മാ​രി​ല്‍​നി​ന്ന്​ മാ​റ്റി സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ നി​ശ്ച​യി​ക്കു​ന്ന ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ത​ല​ത്തി​ലേ​ക്ക്​ മാ​റ്റും. സ​ര്‍​ക്കാ​ര്‍ അ​റി​ഞ്ഞു​മാ​ത്ര​മേ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ക്കാ​വൂ എ​ന്ന്​ ബ​ജ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​വി​ല്‍ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ല്‍ മാ​നേ​ജ​ര്‍​മാ​ര്‍ നി​യ​മ​നം ന​ട​ത്തി​യാ​ല്‍ ബ​ന്ധ​പ്പെ​ട്ട എ.​ഇ.​ഒ ആ​ണ്​ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌​ നി​യ​മ​നാം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്. ഹൈ​സ്​​കൂ​ള്‍​ത​ല​ത്തി​ല്‍ ഡി.​ഇ.​ഒ​യും. സാ​മ്ബ​ത്തി​ക​ബാ​ധ്യ​ത വ​രു​ത്തു​ന്ന പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ക്കു​ന്ന​ത്​ സ​ര്‍​ക്കാ​ര്‍ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​​െന്‍റ ഭാ​ഗ​മാ​യാ​ണ്​ നി​യ​മ​നാം​ഗീ​കാ​ര അ​ധി​കാ​രം വി​ദ്യാ​ഭ്യാ​സ ഒ​ാ​ഫി​സ​ര്‍​മാ​രി​ല്‍​നി​ന്ന്​ മാ​റ്റു​ന്ന​ത്. നി​യ​മ​നാം​ഗീ​കാ​ര ന​ട​പ​ടി​ക​ള്‍ സ​മ​ന്വ​യ സോ​ഫ്​​റ്റ്​​വെ​യ​റി​ലേ​ക്ക്​ മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക്​ താ​മ​സം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്നു.


മാ​നേ​ജ​ര്‍​മാ​രി​ല്‍​നി​ന്ന്​ നി​യ​മ​നാ​ധി​കാ​രം എ​ടു​ത്തു​ക​ള​യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, മാ​നേ​ജ​ര്‍​മാ​ര്‍ ന​ട​ത്തി​യ നി​യ​മ​ന​ത്തി​ന്​ അം​ഗീ​കാ​രം സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും. ഒ​രു വി​ദ്യാ​ര്‍​ഥി വ​ര്‍​ധി​ക്കു​ന്നി​ട​ത്ത്​ പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​വും ത​ട​യും. നേ​ര​ത്തേ കെ.​ഇ.​ആ​ര്‍ പ്ര​കാ​രം അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി അ​നു​പാ​തം 1:45 ആ​യി​രു​ന്ന​പ്പോ​ള്‍ 51 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ണ്ടാ​യാ​ലേ ര​ണ്ടാ​മ​ത്തെ ത​സ്​​തി​ക സൃ​ഷ്​​ടി​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. ഇ​തു​പ്ര​കാ​രം 30ല്‍​നി​ന്ന്​ നി​ശ്ചി​ത എ​ണ്ണം വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ര്‍​ധി​ച്ചാ​ല്‍ മാ​ത്രം പു​തി​യ ത​സ്​​തി​ക എ​ന്ന​രീ​തി​യി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തു​വ​ഴി വ​ന്‍ സാ​മ്ബ​ത്തി​ക​ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​മാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്നു.

Related News