Loading ...

Home Education

ആധാറില്‍ പൊരുത്തക്കേട്; എയ്ഡഡ് മേഖലയില്‍ ഒരു ലക്ഷത്തിലേറെ കുട്ടികള്‍ സംശയനിഴലില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍കുട്ടികളുടെ ആധാര്‍ പരിശോധനയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 1.73 ലക്ഷം കുട്ടികളുടെ രേഖകള്‍ പൊരുത്തപ്പെടുന്നില്ല. ഇതില്‍ ഒരുലക്ഷത്തിലേറെയും എയ്ഡഡ് മേഖലയിലാണ്. സമാന്തരമായി അണ്‍ എയ്ഡഡ് മേഖലയിലെ 77,808 കുട്ടികളുടെ ആധാര്‍ രേഖകളും പൊരുത്തപ്പെടുന്നില്ല. കണക്കെടുപ്പുദിവസം അണ്‍ എയ്ഡഡ് സ്‌കൂളില്‍നിന്ന് എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന രീതി ചില സ്കൂളുകള്‍ അവലംബിക്കുന്നുണ്ട്. ഇവയെല്ലാം വ്യാജ അഡ്മിഷനാണെന്ന നിഗമനത്തില്‍ എത്താനാകില്ലെങ്കിലും ഇതില്‍ നല്ലൊരുഭാഗവും സംശയനിഴലിലാണ്. പ്രത്യേകിച്ചും എയ്ഡഡ് മേഖലയില്‍. വ്യാജ അഡ്മിഷന്‍ നടത്തി തസ്തിക സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കൈറ്റിനെ കുട്ടികളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ചുമതലപ്പെടുത്തിയത്. സ്‌കൂളുകളില്‍നിന്ന് ആദ്യംനല്‍കിയ കണക്കില്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അവ തിരുത്താന്‍ അവസരം നല്‍കി. തിരുത്തിയ കണക്കിലാണ് ഇത്രയും വ്യത്യാസം. അധ്യാപകതസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതിനെതിരേ മാനേജ്‌മെന്റുകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിവരുകയാണ്. രണ്ടാം തസ്തിക: കുട്ടികളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല എയ്ഡഡ് സ്‌കൂളുകളില്‍ 1:30, 1:35 എന്നിങ്ങനെയാണ് എല്‍.പി., യു.പി. ക്ലാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം. നേരത്തേ 1:45 ആയിരുന്നപ്പോള്‍ രണ്ടാമത്തെ തസ്തികയ്ക്ക് 51 കുട്ടികള്‍ വേണമായിരുന്നു. വിദ്യാഭ്യാസാവകാശ നിയമപ്രകാരം അനുപാതം കുറച്ചപ്പോള്‍ രണ്ടാമത്തെ തസ്തികയ്ക്കുവേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിച്ചില്ല. ഇതിനിടെ 31 കുട്ടികളുണ്ടെങ്കില്‍ രണ്ടാംതസ്തിക അനുവദിക്കാമെന്ന നിലയില്‍ ഉത്തരവും ഇറങ്ങി. ഒരു കുട്ടി കൂടിയാല്‍ ഒരധ്യാപക തസ്തികയെന്ന വ്യാഖ്യാനത്തിലേക്ക് കാര്യങ്ങള്‍ മാറിയത് ഇതുമൂലമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു സ്‌കൂളില്‍ 60 കുട്ടികള്‍ക്ക് രണ്ട് അധ്യാപകരെന്നത് കേരളത്തില്‍ ക്ലാസ് അടിസ്ഥാനത്തിലേക്കു മാറ്റുകയായിരുന്നു. ബജറ്റ് പ്രസംഗത്തില്‍ ഒരു കുട്ടി കൂടിയാല്‍ ഒരു അധ്യാപക തസ്തികയെന്നത് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ തസ്തികയ്ക്ക് എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടിവരും. പട്ടിക (കുട്ടികളുടെ എണ്ണത്തില്‍) സര്‍ക്കാര്‍ സ്കൂള്‍ യു.ഐ.ഡി. ശരിയായുള്ളത് 10,95,973 തെറ്റായ നമ്ബര്‍ നല്‍കിയത് 15,551 നമ്ബര്‍ ശരിയോയെന്നു കണ്ടെത്താനാകാത്തത് 33,156 യു.ഐ.ഡി. കോളം പൂരിപ്പിക്കാത്തത് 24,395 എയ്ഡഡ് യു.ഐ.ഡി. ശരിയായുള്ളത് 20,57,829 തെറ്റായ നമ്ബര്‍ നല്‍കിയത് 23,119 നമ്ബര്‍ ശരിയോയെന്നു കണ്ടെത്താനാകാത്തത് 47,960 യു.ഐ.ഡി. കോളം പൂരിപ്പിക്കാത്തത് 29,555 കൂടുതല്‍ വിശദമായ പരിശോധന വേണം നല്‍കിയ യു.ഐ.ഡി. നമ്ബര്‍ ശരിയാണോയെന്നു കണ്ടെത്താനാകാത്ത 91,000-ല്‍പ്പരം കുട്ടികളാണുള്ളത്. ആധാറിലും സ്‌കൂള്‍രേഖയിലുമുള്ള പേര്, ജനനത്തീയതി, ലിംഗം എന്നിവയില്‍ ഏതെങ്കിലും വ്യത്യാസപ്പെട്ടാല്‍ പരിശോധിക്കാനാകാതെ വരും. ഇത്തരം കേസുകളില്‍ കൂടുതല്‍ വിശദമായ പരിശോധന വേണം

Related News