Loading ...

Home Kerala

ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മ​ല്ല, പ്ര​തി​ഷേ​ധി​ക്കാ​ന്‍ പാ​ര്‍​ട്ടി​ക​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്: ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി. 2017 ഒ​ക്ടോ​ബ​ര്‍ 16 ന് ​യു​ഡി​എ​ഫ് ന​ട​ത്തി​യ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി.
ഹ​ര്‍​ത്താ​ലി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ന​ഷ്ടം ആ​ഹ്വാ​നം ന​ല്‍​കി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യി​ല്‍​നി​ന്നും ഈ​ടാ​ക്കാ​നാ​വി​ല്ല. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗം സോ​ജ​ന്‍ പ​വി​യാ​നി​യോ​സ് ആ​ണ് ഹ​ര്‍​ജി​യി ന​ല്‍​കി​യ​ത്.

Related News