Loading ...

Home Business

നികുതിദായകരുടെ ആശയക്കുഴപ്പം നീക്കാന്‍ ഇ കാല്‍ക്കുലേറ്റര്‍ സംവിധാനവുമായി ആദായ നികുതി വകുപ്പ്

പുതിയ നികുതി സമ്ബ്രദായത്തിലേക്ക് മാറുന്നവരുടെ ആശയക്കുഴപ്പം നീക്കാന്‍ ഇ കാല്‍ക്കുലേറ്റര്‍ സംവിധാനവുമായി ആദായ നികുതി വകുപ്പ്. ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ നികുതി രീതി തിരഞ്ഞെടുത്തവര്‍ക്ക് കണക്ക് കൂട്ടല്‍ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇ കാല്‍ക്കുലേറ്റര്‍ അവതരിപ്പിക്കുന്നത്. നിലവിലുള്ള നികുതി ഇളവുകള്‍ സ്വീകരിക്കാതെ കുറഞ്ഞ നിരക്കില്‍ പുതിയ ആദായ നികുതി സ്ലാബ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദായ നികുതി അടയ്ക്കുന്നവരില്‍ ആശയക്കുഴമുണ്ടാക്കാനേ ഇതുപകരിക്കൂ എന്ന കടുത്ത വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇ കാല്‍ക്കുലേറ്റര്‍ അവതരിപ്പിക്കുന്നത്.ഇതില്‍ പഴയതും പുതിയതുമായ രീതികള്‍ തിരഞ്ഞെടുക്കുമ്ബോള്‍ നികുതിദായകര്‍ക്കുണ്ടാകുന്ന വ്യത്യാസം കൃത്യമായി അറിയാനാകും. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ ഫയലിങിനും ഈ സെറ്റ് ഉപയോഗിക്കാം. ഇതില്‍ മൂന്നു വ്യത്യസ്ത പ്രായപരിധിയിലുള്ളവര്‍ക്ക് തങ്ങളുടെ എല്ലാ വരുമാനങ്ങളും ഉള്‍പ്പെടെ രേഖപ്പെടുത്തിയാല്‍ രണ്ട് രീതികളില്‍ കൂടുതല്‍ ആദായകരമേതെന്നത് അറിയാനാകും. 60 വയസില്‍ താഴെ 60-79, 79 ന് മുകളില്‍ ഇങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.

Related News