Loading ...

Home Kerala

സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി: അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് അനുമതി. കാലാവസ്ഥാ വ്യതിയാനം, കാര്‍ഷിക വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും തുടങ്ങി കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ നിയമ സഭ ചര്‍ച്ച ചെയ്യണെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഉച്ചക്ക് ഒരുമണിക്കാണ് ചര്‍ച്ച. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാം തവണയാണ് അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ചക്ക് എടുക്കുന്നത്. നേരത്തെ നിപ, പ്രളയം, കിഫ്ബി എന്നിവ സഭ ചര്‍ച്ച ചെയ്തിരുന്നു.

Related News