Loading ...

Home National

നിലവാരമില്ലാത്ത ഭക്ഷണവിതരണം; ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം

ഡൽഹി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഭക്ഷണങ്ങളുടെ ഗുണനിലവാരം ,ന്യായവില,ശുചിത്വം,അളവ് തുടങ്ങിയവ ഉറപ്പ് വരുത്താന്‍ ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമത്തില്‍ à´ˆ മേഖലയെ കൊണ്ടുവരാനാണ് നീക്കം. രാജ്യസഭയില്‍ സിപിഐ à´…à´‚à´—à´‚ കെ.സോമപ്രസാദിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ എംപിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു.à´ˆ മേഖലയെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത കെ സോമപ്രസാദ് അറിയിച്ചു. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. à´¯à´¾à´¤àµŠà´°àµ നിയന്ത്രണവുമില്ലാതെയുള്ള ഓണ്‍ലൈന്‍ ഭക്ഷണവിതരണ ഏജന്‍സികളഉടെ പ്രവര്‍ത്തനം വ്യാഴാഴ്ച രാജ്യസഭയുടെ ശൂന്യവേളയിലാണ് സോമപ്രസാദ് ഉന്നയിച്ചത്. ഇത് ഗൗരവമുള്ള വിഷയമാണെന്നും കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു മന്ത്രി രാംവിലാസ് പാസ്വാനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഇന്നലെയാണ് യോഗം ചേര്‍ന്നത്.

Related News