Loading ...

Home Business

കേരള ബജറ്റ് 2020: ജനക്ഷേമ പദ്ധതികള്‍

  • എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപ വീതം കൂട്ടി.
  • 13 ലക്ഷം വയോജനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍.
  • പ്രവാസി ഫണ്ട് 30 കോടിയില്‍ നിന്ന് 90 കോടിയായി ഉയര്‍ത്തി.
  • വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 % സബ്‌സിഡി.
  • കശുവണ്ടി ഫാക്ടറികള്‍ തുറക്കാനുള്‍പ്പെടെ 135 കോടി രൂപ. കശുവണ്ടിപ്പരിപ്പിന്റെ വിപണിയില്‍ കാഷ്യുബോര്‍ഡ് ഇടപെടും.
  • ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി.
  • ടൂറിസം പ്രോത്സാഹനത്തിന് 323 കോടി.
  • രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും.
  • വെളിച്ചെണ്ണ വിപണനത്തിന് ബാങ്കുകളുമായി ചേര്‍ന്ന് പദ്ധതി.
  • വിദേശത്ത് സ്ഥിരതാമസമാക്കിയവരുടെ കുടുംബക്കാര്‍ക്ക് കെയര്‍ഹോം.
  • 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 കുടുംബശ്രീ ഹോട്ടലുകള്‍.
  • കുടുംബശ്രീയുടെ കീഴില്‍ 100 ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍.
  • ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു.
  • പോക്കുവരവ് ഫീസ് പുതുക്കി. സ്റ്റാമ്ബ് ആക്‌ട് പരിഷ്‌ക്കരിക്കും.
  • ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. പ്രതീക്ഷിക്കുന്നത് 200 കോടി.
  • ആഡംബര നികുതി വര്‍ധിപ്പിച്ചു.
  • പ്രീപ്രൈമറി അധ്യാപികമാര്‍ക്കും ആയകള്‍ക്കും അധികവരുമാനം 500 രൂപ.
  • ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നികുതി ഇല്ല.
  • കേരള ഫിനാന്‍സ് കോര്‍പറേഷന്റെ (കെഎഫ്‌സി) ഓഹരി മൂലധനം ഉയര്‍ത്താന്‍ 200 കോടി.
  • കെഎഫ്‌സി വായ്പ നല്‍കാന്‍ വിപണിയില്‍ നിന്ന് 2100 കോടി സമാഹരിക്കും.
  • പരമ്പരാഗത  തൊഴിലാളികളുടെ വാര്‍ഷികവരുമാനം 50,000 രൂപയ്ക്ക് മുകളിലാകും
  • കയര്‍ ഉല്‍പാദനം 40,000 ടണ്ണായി വര്‍ധിപ്പിക്കും. 400 യന്ത്രമില്ലുകള്‍ സ്ഥാപിക്കും.
  • കാരുണ്യപദ്ധതി തുടരും. സാന്ത്വനപരിചരണത്തിന് 10 കോടി.


Related News