Loading ...

Home youth

ഹൂപ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ കായിക യുവജന കാര്യാലയം മുഖേന നടപ്പിലാക്കുന്ന അടിസ്ഥാനതല ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലന പദ്ധതിയായ ഹൂപ്‌സിലേക്ക് ഒന്‍പത് വയസ്സു മുതല്‍ 12 വയസ്സു വരെയുളള (നാലാം ക്ലാസ്സു മുതല്‍ ഏഴാം ക്ലാസ്സു വരെ) കുട്ടികളെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കുട്ടികള്‍ക്കായുളള തിരഞ്ഞെടുപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നെയ്യാറ്റിന്‍കരയിലും കോഴിക്കോട് ജില്ലയിലെ കുട്ടികള്‍ക്കായുളള സെലക്ഷന്‍ ഗവ. എച്ച്‌.എസ്.എസ് കാരാപറമ്ബയിലും പത്തിന് രാവിലെ 9.30 നടക്കും.
ഓരോ കുട്ടിക്കും ആകെ 36 മണിക്കൂര്‍ പരിശീലനം നല്‍കും. (പ്രതിദിനം 45 മിനിറ്റ് വീതം) ഒരു പരിശീലന കേന്ദ്രത്തില്‍ 40 കുട്ടികള്‍ വീതമുളള മൂന്ന് ബാച്ചുകള്‍ ഉണ്ടായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഹൂപ്‌സ് പരിശീലന കേന്ദ്രം വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവും. www.sportskeralahoops.in ഉയരം, വെര്‍ട്ടിക്കല്‍ ജംപ് ടെസ്റ്റ്, കാല്‍മുട്ട് ഉരയല്‍ എന്നിവയുടെ പരിശോധന നടത്തിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. വിദ്യാര്‍ഥി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.
തിരഞ്ഞെടുപ്പിനു വരുമ്ബോള്‍ ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ ഹെഡ്മാസ്റ്ററില്‍ നിന്നും ലഭിച്ചിട്ടുളള സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ആയതിന്റെ രേഖ എന്നിവ ഹാജരാക്കണം. അപേക്ഷകര്‍ 2007 ജനുവരി ഒന്നിനും 2010 ഡിസംബര്‍ 31നും മധ്യേ ജനിച്ചവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9526328865.
പി.എന്‍.എക്സ്.535/2020

Related News