Loading ...

Home Business

മികച്ച നേട്ടത്തില്‍ കുതിച്ച്‌ ഓഹരി വിപണി

മികച്ച നേട്ടത്തില്‍ കയറി ഓഹരി വിപണി. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്നു. അതേസമയം നിഫ്റ്റി 12,131 ലേക്കുമെത്തി. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് രുക്ഷമാകുന്ന പശ്ചാത്തലത്തിലും ഇത് വിപണിയെ സാരമായി ബാധിച്ചിട്ടില്ല. അതേസമയം അമേരിക്കന്‍ ജോബ് ഡാറ്റയുടെ മികച്ച നിലവാരം വാള്‍ സ്ട്രീറ്റിനെ നല്ല രീതിയില്‍ സ്വാധീനിച്ചുവെന്ന് പറയാം. റിലയന്‍സ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയുടെ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. ഇതിനു പുറമേ, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വേദാന്ത, ഐഒസി, വിപ്രോ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍ കോര്‍പ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് തുടരുന്നത്. അതേസമയം, ടാറ്റ മോട്ടോഴ്സ്, ഭാരതി ഇന്‍ഫ്രടെല്‍, കൊട്ടക് മഹീന്ദ്ര, എന്‍ടിപിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Related News