Loading ...

Home Kerala

കൊറോണ വൈറസ് ; വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകള്‍ ഈ വര്‍ഷമുതല്‍ പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായെത്തിയ കൊറോണ വൈറസിനെ ആരോഗ്യ വകുപ്പ് നേരിടുന്ന രീതി വിനോദ സഞ്ചാര മേഖലയിലുള്ളവരുടെ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സംസ്ഥാന ദുരന്തമായി വൈറസ് ബാധയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മേഖലക്ക് തിരിച്ചടിയായി . ഇതോടെ വിനോദ സഞ്ചാരികള്‍ ബുക്ക് ചെയ്ത യാത്രകള്‍ ഭൂരിഭാഗവും റദ്ദാക്കാന്‍ തുടങ്ങി . ഇന്ത്യക്കാരിലധികവും വിദേശ വിനോദ സഞ്ചാരത്തിന് തെരഞ്ഞെടുക്കുന്ന സിംഗപ്പൂര്‍ ,മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ ഭീതി പടര്‍ന്നതും കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകിയിരുന്നു. സുരക്ഷിതമായ കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികള്‍ ഒഴുകിയെത്തുമെന്നായിരുന്നു പ്രതീക്ഷയെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനാ ഭാരവാഹി പി കെ അനീഷ് കുമാര്‍ പറഞ്ഞു .

Related News