Loading ...

Home Education

കൊറോണ വൈറസ് ; തൃശൂര്‍ ജില്ലയിലെ സ്‌കൂളുകളില്‍ പഠനയാത്രക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സ്‌കൂളുകളില്‍ പഠനയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി . പഠനയാത്രകള്‍ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ടുകൊണ്ട് കളക്ടര്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ കത്തയച്ചു ​. കൊറോണ വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന്​ തമിഴ്​നാട്​ ആരോഗ്യമന്ത്രി സംസ്ഥാനത്തിന്​ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് നിലവില്‍ ​ 2421 പേരാണ്​ നിരീക്ഷണത്തിലുള്ളത്​. ഇതില്‍ 2321 പേര്‍ വീടുകളിലും നൂറ്​ പേര്‍ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ് . 190 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നൂറ്​ സാമ്പിളുകളും നെഗറ്റീവായിരുന്നു. ചൈനയില്‍ നിന്ന്​ തിരിച്ചു വന്നവരുടെ ആരോഗ്യം സംരക്ഷിക്കുക, മരണം ഒഴിവാക്കുക ​ , രോഗം മറ്റുള്ളവരിലേക്ക്​ പടരാതിരിക്കുക എന്നീ മൂന്ന്​ ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ പുറത്തു പോകരുതെന്നും മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു .


Related News