Loading ...

Home Kerala

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗി, ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയതായിരുന്നു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയാണ് തൃശൂരിലും ചികിത്സയിലുള്ളത്.

Related News